റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്.ബി.ഐ) പലിശ നിരക്ക് കാല് ശതമാനം കുറച്ചു. റിപോ നിരക്ക് എട്ട് ശതമാനത്തില്‍ നിന്ന് 7.75 ശതമാനമായി. ഫെബ്രുവരി മൂന്നിന് നടക്കുന്ന ആര്.ബി.ഐയുടെ വാര്‍ഷിക നയ അവലോകനത്തിന്റെ മുന്നോടിയായാണ് റിപോ നിരക്കില്‍ 0.25 ശതമാനം ഇളവ് വരുത്തിയത്.
റിസര്‍വ് ബാങ്കില്‍നിന്ന് ലഭിക്കുന്ന ഹ്രസ്വകാല വായ്പക്ക് ബാങ്കുകള്‍ നല്‍കേണ്ട പലിശയായ റിപോ നിരക്ക് കഴിഞ്ഞ ജനുവരിയിലാണ് 0.25 ശതമാനം കൂട്ടി എട്ടാക്കി ഉയര്‍ത്തിയത്.
ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ കുറഞ്ഞേക്കും. നാണ്യപ്പെരുപ്പം കുറഞ്ഞതിനാലാണ് പലിശ നിരക്ക് കുറച്ചത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വിലയിടിഞ്ഞതും റിപോ നിരക്ക് കുറക്കുന്നതിന് കാരണമായി.
Comments