നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നാലു കിലോ സ്വര്‍ണം പിടികൂടി. ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കാസര്‍കോഡ് സ്വദേശി അബ്ദുല്ല, സ്വര്‍ണം കടത്താന്‍ സഹായിച്ചതിന് വിമാനത്താവളത്തിലെ എമിഗ്രേഷന്‍ എസ്.ഐ. മനു എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അബ്ദുല്ലയെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് എസ്.ഐ മനുവിന്‍െറ പങ്ക് പുറത്തായത്.
കഴിഞ്ഞയാഴ്ച ഇതേയാള്‍ നെടുമ്പാശ്ശേരിയിലൂടെ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കസ്റ്റംസ് ഇക്കാര്യം സ്ഥിരീകരിച്ചത്.
Comments