ഓഹരി വിപണിയില്‍ വ്യാഴാഴ്ച രാവിലെ വന്‍ മുന്നേറ്റം. സെന്‍സെക്സ് 600 പോയന്റ് ഉയര്‍ന്ന് 27,947 ലെത്തി. റിപോ നിരക്കുകള്‍ റിസര്‍വ് ബാങ്ക് അപ്രതീക്ഷിതമായി കുറച്ച നടപടിയാണ് ഓഹരി വിപണിയിലെ മുന്നേറ്റത്തിന് കാരണമായത്. ബാങ്കിങ്, ഓട്ടോ, ക്യാപ്പിറ്റല്‍ ഗുഡ്സ്, ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലകളിലെല്ലാം മുന്നേറ്റം ദൃശ്യമായി.
27,831.16 പോയന്റില്‍ വ്യാപാരം തുടങ്ങിയ സെന്‍സെക്സില്‍ രാവിലെ 9.23 ഓടെയാണ് മുന്നേറ്റം ദൃശ്യമായത്. 27,947.59 പോയന്റുവരെ ഉയര്‍ച്ച സെന്‍സെക്സില്‍ രേഖപ്പെടുത്തി. നിഫ്റ്റി 158.75 പോയന്റ് ഉയര്‍ന്ന് 8,436.30 പോയന്റിലെത്തി.
Comments