സംസ്ഥാന സര്‍ക്കാരിന്റെ സ്ത്രീ സൗഹൃദ ടാക്സിയായ ഷീ ടാക്സിയുടെ മൂന്നാം ഘട്ടം ജനുവരി 23ന് കോഴിക്കോട് പ്രവര്‍ത്തനമാരംഭിക്കും. സംസ്ഥാന സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള ജെന്‍ഡര്‍ പാര്‍ക്കും വനിതാ വികസ കോര്‍പറേഷനും ചേര്‍ന്ന് 2013 നവംബര്‍ 19നാണ് ഷീ ടാക്സിക്ക് തുടക്കം കുറിച്ചത്. പദ്ധതിയുടെ കേരളത്തില്‍ മുഴുവന്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് മൂന്നാം ഘട്ടം പ്രധാന നഗരമായ കോഴിക്കോട് എത്തി നില്‍ക്കുന്നത്.
അഞ്ചു ഷീ ടാക്സികളാണ് തുടക്കത്തില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ തലസ്ഥാന നഗരത്തില്‍ 25 ഷീ ടാക്സികളാണ് സര്‍വീസ് നടത്തുന്നത്. രണ്ടാം ഘട്ടമായി എറണാകുളം നഗരത്തില്‍ കഴിഞ്ഞ 2014 മെയ് 19ന് ആറു ടാക്സികള്‍ സര്‍വീസ് തുടങ്ങി. കോഴിക്കോടിനു ശേഷം തൃശൂര്‍, കോട്ടയം, പത്തനംതിട്ട,കൊല്ലം എന്നിവിടങ്ങളിലും ഷീ ടാക്സി സര്‍വീസ് ആരംഭിക്കുമെന്ന് ജെന്‍ഡര്‍ പാര്‍ക്ക് സി.ഇയും വനിതാ വികസന കോര്പറേഷന് എം.ഡിയുമായ ഡോ. പി.ടി.എം സുനീഷ് അറിയിച്ചു.
Comments