അച്ചന്‍കോവിലാറ്റില്‍ കുളിപ്പിക്കാന്‍ കൊണ്ടുവന്ന ആന ഇടഞ്ഞു. കോന്നി ഇകോടൂറിസം സെന്ററിലെ താപ്പാന സോമന് (29) ആണ് ഇടഞ്ഞത്. ഉടന്‍തന്നെ പാപ്പാന്മാരുടെ നേതൃത്വത്തില്‍ ആനയെ ചങ്ങലക്കിട്ട് തളക്കുകയും വടം ഉപയോഗിച്ച് മരത്തില്‍ കെട്ടിനിര്‍ത്തുകയും ചെയ്തു. എന്നാല്‍ ചങ്ങലയും വടവും പൊട്ടിച്ച ആന സമീപത്തെ പറമ്പില്‍ കയറി നിലയുറപ്പിച്ചു. മൂന്ന് പനകളടക്കം നിരവധി മരങ്ങള്‍ ഒടിച്ചുകളഞ്ഞിട്ടുണ്ട്.
എലിഫന്റ് സ്ക്വാഡിലെ ഡോക്ടര്‍ സാബുവിന്‍െറ നേതൃത്വത്തില്‍ ഒരു റൗണ്ട് മയക്കുവെടി വെച്ചിട്ടുണ്ടെങ്കിലും ആനയെ തളക്കാന്‍ സാധിച്ചിട്ടില്ല. പൊലീസിന്‍െറയും വനംവകുപ്പിന്‍െറയും നേതൃത്വത്തില്‍ പ്രദേശത്തുനിന്നും ജനങ്ങളെ ഒഴിപ്പിക്കുകയാണ്
Comments