ഇന്ത്യയില്‍ നിര്‍മിച്ച ആദ്യ ലഘുയുദ്ധവിമാനമായ തേജസ് വ്യോമസേന ഏറ്റെടുത്തു. ബെംഗളൂരുവില്‍ നടന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറാണ് വിമാനത്തിന്റെ രേഖകള്‍ വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആരൂപ് രാഹയ്ക്ക് കൈമാറിയത്. ഇന്ത്യയില്‍ത്തന്നെ നിര്‍മിക്കുന്ന ലഘുയുദ്ധവിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമാക്കാനുള്ള പ്രവര്‍ത്തനത്തിനാണ് ഇതോടെ ഔപചാരിക തുടക്കമായത്.ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എല്‍) ആസ്ഥാനത്തു നടന്ന ചടങ്ങില്‍ എച്ച്.എ.എല്‍. ചെയര്മാന് ഡോ. ആര്.കെ. ത്യാഗിയും പങ്കെടുത്തു. എച്ച്.എ.എല്ലിനെയും വിമാനനിര്മാണത്തിനായി പ്രവര്‍ത്തിച്ച മറ്റു സ്ഥാപനങ്ങളെയും മന്ത്രിയും വ്യോമസേനാമേധാവിയും അഭിനന്ദിച്ചു.2015-16ല്‍ ആറ്് ലഘുയുദ്ധവിമാനങ്ങള്‍ നിര്‍മിക്കുമെന്നും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ എട്ട്, പതിനാറ്് എന്നിങ്ങനെ അതിന്റെ എണ്ണം കൂട്ടുമെന്നും ഡോ. ത്യാഗി പറഞ്ഞു.
Comments