റേഷന്‍ കാര്‍ഡ് പുതുക്കാനുള്ള അപേക്ഷാഫോറം ലഭിക്കാത്തതുമൂലം കാര്ഡിനപേക്ഷിക്കാന് കഴിയാത്തവര്‍ക്കായി അപേക്ഷാ തീയതി ദീര്‍ഘിപ്പിക്കുമെന്ന് സംസ്ഥാന ഭക്ഷ്യ,സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ആവശ്യത്തിന് ഫോറം ലഭിക്കാത്ത റേഷന്‍ കടകളുടെ ലിസ്റ്റ് തയ്യാറാക്കി അവ നല്‍കാനുള്ള നടപടി ഉടന്‍ സ്വീകരിക്കും. റേഷന്‍ കാര്‍ഡിനെ ആധികാരിക രേഖയാക്കാനാണ് ഇത്തവണ കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെടുന്നത്. അപേക്ഷയില്‍ ഏതെങ്കിലും കോളം പൂരിപ്പിക്കാതിരിക്കുകയോ തെറ്റുപറ്റുകയോ ചെയ്താല്‍ നിയമനടപടികള്‍ ഉണ്ടാവില്ല.
Comments