ന്യൂഡല്‍ഹി: മാധ്യമങ്ങള്‍ വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നതിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രി അരുണ്‍ ജയ്റ്റ്ലി. പ്രമാദ കേസുകളില്‍ മാധ്യമങ്ങള്‍ സമാന്തര വിചാരണ നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ജയ്റ്റ്ലി പറഞ്ഞു. കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന കേസില്‍ മാധ്യമങ്ങളുടെ കടന്നുകയറ്റത്തിനെതിരെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങള്‍ ജഡ്ജിയും ജൂറിയും വിചാരണ നടത്തുന്നവരുമാകുന്നു. വ്യക്തികളുടെ സ്വകാര്യതയെ മാധ്യമങ്ങള്‍ മാനിക്കണം. വൈകാരിക ബന്ധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. ഉന്നത ബന്ധമുള്ള കേസുകളില്‍ മാധ്യമങ്ങള്‍ നടത്തുന്ന സമാന്തര വിചാരണ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം വിഷയങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തുകയല്ല, മാധ്യമങ്ങളുടെ സമാന്തര വിചാരണ കേസ് പരിഗണിക്കുന്ന കോടതിയെ സമര്ദത്തിലാക്കുമെന്നതിനാല് ചുണ്ടിക്കാണിക്കുകയാണെന്നും അരുണ്‍ ജയ്റ്റ്ലി പറഞ്ഞു.
രാഷ്ട്രത്തിന്റെ ഒരുമക്കായി മാധ്യമങ്ങള്‍ ഉത്തരവാദിത്വത്തോടെയും പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments