ജമ്മു കശ്മീരിലെ സൈനിക ഏറ്റുമുട്ടലില്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു
Text Size
Story Dated: Sunday, January 18, 2015 11:08 hrs UTC
ശ്രീനഗര്‍: ജമ്മു കശ്മീരിലെ സോപാറില്‍ സൈനിക ഏറ്റുമുട്ടലില്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. സോപാറിലെ സയിദ്പൂര്‍ ഗ്രാമത്തില്‍ തീവ്രവാദികള്‍ തമ്പടിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം പ്രദേശം വളയുകയായിരുന്നു. തുടര്‍ന്നുണ്ടായ വെടിവെപ്പിലാണ് രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. ഇവര്‍ ജയ്ഷെ മുഹമ്മദ് എന്ന തീവ്രവാദി സംഘടനയില്‍പെട്ടവരാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
തീവ്രവാദികള്‍ ഒളിഞ്ഞിരിക്കുന്ന കെട്ടിടം സൈന്യം വളഞ്ഞിരിക്കുകയാണ്. കൂടുതല്‍ പേര് പ്രദേശത്ത് തമ്പടിച്ചിട്ടുണ്ടെന്നാണ് സൂചന. പൊലീസും തിരച്ചില്‍ നടത്തുന്നുണ്ട്.
Comments