ന്യൂഡല്‍ഹി: കോണ്‍ഗ്രസിനേയും ബി.ജെ.പിയേയും ആക്രമിച്ച് ആംആദ്മി പാര്‍ട്ടി നേതാവ് കെജ്രിവാള് വീണ്ടും രംഗത്ത്. ബി.ജെ.പിയും കോണ്‍ഗ്രസും പണം നല്കി വോട്ടര്‍മാരെ സ്വാധീനിക്കുകയാണെന്ന കെജ് രിവാളിന്‍െറ പ്രസംഗം വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
‘വോട്ടിനു വേണ്ടി ബി.ജെ.പിയും കോണ്‍ഗ്രസും തരുന്ന കൈക്കൂലി സ്വീകരിക്കണമെന്നാണ് ഡല്‍ഹിയിലെ ജനങ്ങളോട് എനിക്ക് പറയാനുള്ളത്. കാരണം ആ പണം അവര്‍ നിങ്ങളില്‍ നിന്നു തന്നെ കവര്‍ന്നെടുത്തതാണ്. പക്ഷെ വോട്ട് എ.എ.പിക്ക് തന്നെ ചെയ്യണം’, കെജ്രിവാള് പറഞ്ഞു. ഇത്തവണ എ.എ.പി 45-50 സീറ്റുകള്‍ നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
കിരണ്‍ ബേദിയെ തന്‍െറ എതിരാളിയായി ഇറക്കുന്നതിനെ കഴിഞ്ഞ ദിവസം കെജ്രിവാള് വിമര്‍ശിച്ചിരുന്നു. കിരണ്‍ ബേദി തനിക്കൊരു എതിരാളിയല്ലെന്ന് ഡല്‍ഹിയിലെ ജനങ്ങള്‍ക്കറിയാം. കഴിഞ്ഞ തവണ ഞങ്ങള്‍ ഭരണം ഉപേക്ഷിച്ചു പോയി. എന്നാല്‍, ഇത്തവണ അതുണ്ടാവില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.
ഡല്‍ഹിയില്‍ ബി.ജെ.പി വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന കെജ്രിവാളിന്‍െറ പ്രസ്താവനക്കെതിരെ ബി.ജെ.പി നല്കിയ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞ ദിവസം അദ്ദേഹത്തോട് വിശദീകരണം ചോദിച്ചിരുന്നു. ബി.ജെ.പി ഡല്‍ഹി അധ്യക്ഷന്‍ സതീഷ് ഉപാധ്യായക്കെതിരെ കെജ്രിവാള് അഴിമിതി ആരോപണം ഉന്നയിച്ചതും വിവാദമായിരുന്നു.
Comments