ന്യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ബി.ജെ.പി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ്. പുതുതായി ബി.ജെ.പിയില്‍ ചേര്‍ന്ന കിരണ്‍ ബേദി ഡല്‍ഹിയില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രിസ്ഥാനാര്ഥിയാകും എന്ന വാര്‍ത്ത വരുന്നതിനിടയിലാണ് രാജ് നാഥിന്‍െറ പ്രതികരണം.
ഇതുവരെ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. പാര്‍ട്ടിയുടെ പാര്‍ലമെന്ററി ബോര്‍ഡായിരിക്കും അന്തിമ തീരുമാനമെടുക്കുകയെന്നും രാജ്നാഥ് സിങ് പി.ടി.ഐയോട് പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ആഭ്യന്തരമന്ത്രി. ഇക്കാര്യത്തില്‍ ഉറപ്പുപറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കല്‍ വൈകുന്നത് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. മുഖ്യ എതിരാളിയായ എ.എ.പി ഭൂരിഭാഗം സീറ്റുകളിലേക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. 70 അംഗ ഡല്‍ഹി നിയമസഭയിലേക്ക് ഫെബ്രുവരി ഏഴിനാണ് തെരഞ്ഞെടുപ്പ് നടക്കുക.
Comments