യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍െറ വസതിക്ക് മുന്നില്‍ വെടിവെപ്പ് നടന്നതായി പൊലീസ് സ്ഥിരീകരിച്ചു. ഡെലാവറയിലെ വസതിക്ക് മുന്നിലായിരുന്നു സംഭവം. റോഡിലൂടെ പോയ വാഹനത്തില്‍ നിന്ന് ഒന്നിലേറെ തവണ വെടിപൊട്ടിയതായി സി.ബി.എസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച രാത്രി നടന്ന സംഭവം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
വെടിയൊച്ചയുണ്ടാവുന്നതിന് അല്പസമയം മുമ്പ് ജോ ബൈഡന് വീട് വിട്ടിരുന്നു. വൈസ് പ്രസിഡന്റിന്‍െറ വസതി പ്രധാന റോഡില്‍ നിന്ന് ഏറെ അകലെയാണ്. വെടിയുതിര്‍ത്ത വാഹനം കണ്ടെത്താനായിട്ടില്ല. പിസ്റ്റളില്‍ നിന്നാണ് വെടിപൊട്ടിയതെന്ന് പൊലീസ് അറിയിച്ചു.
Comments