ബാര്‍കോഴക്കേസില്‍ വിജിലന്‍സിന് ഇന്ന് കൂടുതല്‍ തെളിവുകള്‍ കൈമാറുമെന്ന് ബിജു രമേശ്. കെ.എം മാണിക്ക് കോഴ നല്കിയ ബാറുടമകളുടെ സംഭാഷണം ഉള്‍പ്പെട്ട സി.ഡി ഇന്ന് വൈകിട്ട് നാല് മണിക്ക് വിജിലന്‍സിന് കൈമാറുമെന്ന് ബിജു രമേശിന്‍െറ ഓഫീസ് അറിയിച്ചു. 418 ബാറുകള്‍ തുറക്കാതിരിക്കാന്‍ ഒരു വിഭാഗം ബാറുടമകള്‍ രണ്ട് കോടി രൂപ കൊടുത്തുവെന്ന ആരോപണത്തിന് തെളിവായാണ് സംഭാഷണ രേഖകള്‍ കൈമാറുന്നത്.
Comments