സുനന്ദ പുഷ്കറിന്‍െറ കൊലപാതവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മുന്‍ കേന്ദ്രമന്ത്രി ശശി തരൂര്‍ എം.പിക്ക് നോട്ടീസ് അയച്ചു. അന്വേഷണം നടത്തുന്ന ഡല്‍ഹി പൊലീസാണ് നോട്ടീസ് അയച്ചത്. തരൂരിനെ രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ചോദ്യം ചെയ്തേക്കുമെന്ന് ഡല്‍ഹി പൊലീസ് മേധാവി ബി.എസ് ബസ്സി അറിയിച്ചു. സാക്ഷി എന്ന നിലയിലായിരിക്കും ചോദ്യം ചെയ്യുക.
ചോദ്യം ചെയ്യലുമായി പൂര്‍ണമായും സഹകരിക്കുമെന്ന് തരൂര്‍ അറിയിച്ചു. ഇപ്പോള്‍ ഡല്‍ഹിയില്‍ ഇല്ലെന്നും തരൂര്‍ വ്യക്തമാക്കി. സുനന്ദ പുഷ്കര്‍ മരിച്ചതിന് ഒരു വര്‍ഷത്തിനുശേഷമാണ് തരൂരിനെ ചോദ്യം ചെയ്യുന്നത്.സുനന്ദ പുഷ്കറിന്‍െറ മരണം കൊലപാതകമാണെന്ന് ഈ മാസാദ്യമാണ് പൊലീസ് സ്ഥിരീകരിച്ചത്. സംഭവത്തില്‍ ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ഏതെങ്കിലും ആളുടെ പേരിലായിരുന്നില്ല കേസ് രേഖപ്പെടുത്തിയത്. ഇതിനെ തുടര്‍ന്ന് ശശി തരൂരിനെ ചോദ്യം ചെയ്യുമെന്ന സൂചനയും ഡല്‍ഹി പൊലീസ് നല്‍കിയിരുന്നു.
Comments