ദേശീയ സ്കൂള്‍ അത് ലറ്റിക്സ് മീറ്റില്‍ ആദ്യ സ്വര്‍ണം കേരളത്തിന്. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പി.ആര് അലീഷയാണ് സ്വര്‍ണം നേടിയത്. കേരളത്തിന്‍െറ തന്നെ എം.വി വര്‍ഷക്കാണ് വെള്ളി. തുടര്‍ച്ചയായ18ാം കിരീടം തേടിയാണ് കേരളം മീറ്റിനെത്തിയത്. മൊത്തം 95 ഇനങ്ങളിലാണ് മത്സരങ്ങള്‍. പതിവുപോലെ ഇത്തവണയും പെണ്‍കുട്ടികള്‍ തന്നെയാവും കേരളത്തിന്‍െറ കരുത്ത്. യോഗ്യതാ മാര്‍ക്ക് പിന്നിടാന്‍ കഴിയാത്തതിനാല്‍ 10ഓളം വേദികളില്‍ കേരള താരങ്ങള്‍ ഉണ്ടാവില്ല.
Comments