ഒബാമയുടെ സന്ദര്‍ശനത്തിനിടെ ഇന്ത്യയില്‍ തീവ്രവാദ ആക്രമണം നടത്തരുതെന്ന് പാകിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്. സന്ദര്‍ശന വേളയില്‍ അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ ഉണ്ടാവുന്നില്ളെന്ന് പാകിസ്താന് ഉറപ്പുവരുത്തണമെന്ന് അമേരിക്ക നിര്‍ദേശിച്ചു. തീവ്രവാദ ആക്രമണമുണ്ടായാലുള്ള പ്രത്യാഘാതത്തെ കുറിച്ചും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റിപബ്ളിക് ദിന ചടങ്ങില്‍ പങ്കെടുക്കാനായി ഈയാഴ്ച അവസാനം ഒബാമ ഇന്ത്യയിലെത്തും.
മുമ്പ് അമേരിക്കന്‍ പ്രസിഡന്റുമാരുടെയും ഉന്നത അമേരിക്കന്‍ ഉദ്യോഗസ്ഥരുടെയും ഇന്ത്യാ സന്ദര്‍ശന വേളയില്‍ പാകിസ്താന് തീവ്രവാദികള്‍ ആക്രമണം നടത്തിയിട്ടുണ്ട്. ഇത് കണക്കിലെടുത്താണ് അമേരിക്ക പാകിസ്താന് ശക്തമായ മുന്നറിയിപ്പ് നല്‍കിയത്.
Comments