തിരുവനന്തപുരംബാറുടമ അസോസിയേഷന് നേതാവ് ബിജു രമേശ് പി.സി ജോര്‍ജും കേരള കോണ്‍ഗ്രസ് (ബി) ചെയര്മാന് ആര്.ബാലകൃഷ്ണപിള്ളയുമായും നടത്തിയ ഫോണ്‍ സംഭാഷണം പുറത്തുവന്നു. മാണി കോഴ വാങ്ങിയതായി താന്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നതാണെന്ന് ബാലകൃഷ്ണപിള്ള ബിജു രമേശിനോട് പറയുന്നുണ്ട്. അതുകേട്ട് താടിക്കും കൈയ്യും വച്ചിരിക്കുകയാണ് ചെയ്തത്. മാണിയെ വിടരുത്. ക്വിക്ക് വെരിഫിക്കേഷന് പ്രഹസനമാണെന്നും സി.ബി.ഐ അന്വേഷണത്തിനായി ബിജു രമേശ് തന്നെ കോടതിയെ സമീപിക്കണമെന്നും അഭിഭാഷകനായ രാംകുമാറിനോട് താന്‍ തന്നെ വിളിച്ചുപറയാമെന്നും ബാലകൃഷ്ണപിള്ള പറയുന്നു. നവംബര്‍ ഒന്ന്, രണ്ട് തീയതികളിലെ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. നേരില്‍ കാണണമെന്ന് പി.സി ജോര്‍ജ് ബിജു രമേശിനോട് ആവശ്യപ്പെടുന്നുണ്ട്. പുറമേ മാണി സാറിന്റെ രക്ഷയ്ക്കു വേണ്ടി പലതും പറഞ്ഞിട്ടുണ്ട്. അതൊന്നൂം കാര്യമാക്കേണ്ടനു. താന്‍ പറഞ്ഞതൊക്കെ സത്യമാണെന്ന് ചേട്ടനറിയാമല്ലോ എന്ന ബിജുവിന്റെ ചോദ്യത്തോട് പൊട്ടിച്ചിരിയായിരുന്നു ജോര്‍ജിന്റെ മറുപടി.
Comments