ന്യൂഡല്‍ഹി:മുന്‍ കേന്ദ്രമന്ത്രിയും ലോക്സഭാംഗവുമായ ശശി തരൂരിന് ഭാര്യ സുനന്ദ പുഷ്കറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പോലീസ് നോട്ടീസയച്ചു.ക്രിമിനല്‍ നടപടിക്രമം 160ാം ചട്ടപ്രകാരം ചോദ്യം ചെയ്യാനാണ് അദ്ദേഹത്തെ വിളിപ്പിച്ചിട്ടുള്ളത്. സുനന്ദയുടെ കൊലപാതകത്തെക്കുറിച്ച് ഡല്‍ഹി പോലീസിന്റെ പ്രത്യേകസംഘം അന്വേഷണം തുടങ്ങിയിട്ടുണ്ട് . നാളെയോ മറ്റന്നാളോ അദ്ദേഹത്തെ ചോദ്യം ചെയ്യുമെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ് ബസ്സി അറിയിച്ചു. സാക്ഷി എന്ന നിലയിലാണ് തരൂരിനെ ചോദ്യം ചെയ്യുക.കൊലപാതകമാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാക്കുന്ന കാരണങ്ങളുള്ളതിനാലാണ് 302ാം വകുപ്പ് പ്രകാരം കേസെടുത്തതെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ്. ബസ്സി വ്യക്തമാക്കി.
Comments