ന്യൂഡല്‍ഹി: ബി.ജെ.പിയില്‍ കിരണ്‍ബേദിക്കെതിരെ പരസ്യവിമര്‍ശനം. കിരണ്‍ ബേദി പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിച്ച രീതി ശരിയല്ലെന്നും പാര്‍ട്ടിയിലേക്ക് പൊലീസുകാരിയെ വേണ്ടായിരുന്നു എന്നുമാണ് ബി.ജെ.പി നേതാവ് മനോജ് തിവാരി വിമര്‍ശിച്ചത്. കിരണ്‍ ബേദി പ്രവര്‍ത്തകരോട് അല്പം വിനയത്തോടെ പെരുമാറണമെന്നും തിവാരി ആവശ്യപ്പെട്ടു.
തിവാരിയുടെ പ്രസ്താവന വിവാദമായതോടെ പാര്‍ട്ടിയില്‍ പരസ്യപ്രസ്താവന പാടില്ലെന്ന് നേതൃത്വം അറിയിച്ചു. തുടര്‍ന്ന് തിവാരി തന്റെ പ്രസ്താവന തിരുത്തി. കിരണ്‍ബേദി പാര്‍ട്ടിയില്‍ ചേര്‍ന്നതു മുതല്‍ പ്രവര്ത്തകയെന്നതു പോലെ പെരുമാറണമെന്നും മറ്റുതരത്തില്‍ ഇടപെടരുതെന്നുമാണ് താന്‍ ഉദ്ദേശിച്ചതെന്ന് മനോജ് തിവാരി പറഞ്ഞു.
കിരണ്‍ബേദിയെ ബി.ജെ.പിയില്‍ എടുത്തതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായഭിന്നത നിലനില്‍ക്കുന്നുണ്ട്.
Comments