തിരുവനന്തപുരം: കോഴ വാങ്ങിയെന്ന ബാറുടമകളുടെ ആരോപണങ്ങള്‍ നിഷേധിച്ച് ധനമന്ത്രി കെ.എം മാണി. ബാറുടമകളുടെ ആരോപണങ്ങള്‍ ശുദ്ധ അസംബദ്ധമാണ്. കോഴ നല്‍കിയെന്ന കാര്യം മുഖ്യമന്ത്രി തന്നെ നിഷേധിച്ചതാണ്. ബാര്‍ കോഴ നടന്നതായുള്ള ബാലകൃഷ്ണപിള്ളയുടെ ആരോപണത്തെയും മാണി നിഷേധിച്ചു. താനും പിള്ളയുമായുള്ള ഇരിപ്പുവശം എല്ലാവര്‍ക്കുമറിയാം. പിള്ളക്ക് എന്താണ് പറയാന്‍ പാടില്ലാത്തത്. വിഷയം സംബന്ധിച്ച കാര്യങ്ങളെല്ലാം പി.സി ജോര്‍ജ് വിശദീകരിച്ചിട്ടുണ്ടെന്നും മാണി വ്യക്തമാക്കി.
Comments