ദേശീയ ഗെയിംസിന് മുന്നോടിയായുള്ള ‘റണ്‍ കേരള റണ്‍’ കൂട്ടയോട്ടത്തിന് തുടക്കമായി. തിരുവനന്തപുരത്ത് ഗവര്‍ണര്‍ പി. സദാശിവം ഫ്ളാഗ് ഓഫ് ചെയ്തു.സെക്രട്ടേറിയറ്റ് സൗത് ഗേറ്റിന് മുന്നില്‍ രാവിലെ 10.30ന് നടന്ന കൂട്ടയോട്ടത്തില്‍ ദേശീയ ഗെയിംസിന്‍്റെ അംബാസിഡറായ സചിന് ടെണ്ടുല്കര്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, പി.കെ കുഞ്ഞാലിക്കുട്ടി, വി.എസ് ശിവകുമാര്‍ എന്നിവരും പങ്കെടുത്തു.
കേരളത്തിന്റെ ആവേശം അത്ഭുതപ്പെടുത്തിയില്ലെന്ന് സചിന് പറഞ്ഞു. ഗെയിംസിന് കേരളത്തില്‍ വന്‍ പിന്തുണയാണ് ലഭിക്കുന്നത്. ഈ ആവേശം താന്‍ പ്രതീക്ഷിച്ചിരുന്നു. കേരളത്തിന്റെ തനത് ശൈലിയില്‍ ദേശീയ ഗെയിംസിനെ വിജയിപ്പിക്കണമെന്നും സചിന് ആഹ്വാനം ചെയ്തു.
Comments