ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ബി.ജെ.പി പ്രഖ്യാപിച്ചതിന് പിന്നാലെ ബാനറുകള്‍ വലിച്ചു കീറി പ്രതിഷേധം. ഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് വെച്ചിരുന്ന കിരണ്‍ ബേദിയുടെ ചിത്രമുള്ള ബാനറുകളാണ് കീറി നശിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ കിരണ്‍ ബേദി പാര്‍ട്ടി പ്രസിഡന്‍്റ് സതീഷ് ഉപാധ്യക്കൊപ്പം നില്ക്കുന്ന ചിത്രമുള്ള ബാനറുകളാണ് നശിപ്പിച്ചത്.
പണ്ഡിറ്റ് പന്ദ് മാര്‍ഗിലുള്ള പാര്‍ട്ടിയുടെ യൂനിറ്റ് 14 ഓഫീസിനു സമീപമുള്ള ബാനറുകളും കീറി നശിപ്പിച്ചിട്ടുണ്ട്. കിരണ്‍ബേദിയുടെ ചിത്രം മാത്രം കീറിയെടുത്താണ് പ്രതിഷേധമറിയിച്ചിരിക്കുന്നത്.നശിപ്പിക്കപ്പെട്ട ബാനറുകളുടെ ചിത്രങ്ങളോ വീഡിയോ ദൃശ്യങ്ങളോ മാധ്യമങ്ങള്‍ പകര്ത്തുന്നതിനു മുമ്പ് പ്രവര്‍ത്തകര്‍ അവ എടുത്തുമാറ്റി.
Comments