ദേശീയ സ്കൂള്‍ അത് ലറ്റിക് മീറ്റിന്റെ രണ്ടാം ദിനം കേരളത്തിന് സ്വര്‍ണനേട്ടത്തോടെ തുടക്കം. സീനിയര്‍ പെണ്‍കുട്ടികളുടെ അഞ്ചു കിലോമീറ്റര്‍ നടത്തത്തില്‍ കേരള വനിതാ അത് ലറ്റിക് ടീമിന്റെ ക്യാപ്റ്റന്‍ കെ.ടി നീനയാണ് സ്വര്‍ണം നേടിയത്. ഇതോടെ കേരളത്തിന്റെ സ്വര്‍ണ നേട്ടം നാലായി. പാലക്കാട് പറളി സ്കൂള്‍ വിദ്യാര്‍ഥിയാണ് കെ.ടി നീന.റാഞ്ചിയിലെ ബിര്‍സ മുണ്ട അത്ലറ്റിക് സ്റ്റേഡിയത്തില്‍ നടക്കുന്ന 60ാമത് ദേശീയ ദേശീയ സ്കൂള്‍ അത് ലറ്റിക് മീറ്റിന്റെ ആദ്യ ദിനം 3 സ്വര്‍ണവും മൂന്നു വെള്ളിയും ഒരു വെങ്കലവുമാണ് കേരളം സ്വന്തമാക്കിയത്.
Comments