സുനന്ദ പുഷ്കറിന്‍െറ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ശശി തരൂര്‍ എം.പിയെ ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യുമെന്ന് ഡല്‍ഹി പൊലീസ്. ഈയാഴ്ച തന്നെ ചോദ്യം ചെയ്യും. കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തും. തരൂര്‍ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നുണ്ടെന്നും പൊലീസ് മേധാവി ബി.എസ് ബസ്സി അറിയിച്ചു.
കേസില്‍ ഇന്നലെ അന്വേഷണ സംഘം തരൂരിനെ നാല് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഡല്‍ഹി വസന്ത് വിഹാറില്‍ അന്വേഷണ സംഘത്തിന്‍െറ ആസ്ഥാനത്താണ് തരൂര്‍ ചോദ്യം ചെയ്യലിന് വിധേയനായത്. അദ്ദേഹത്തിനൊപ്പം അഭിഭാഷകരുമുണ്ടായിരുന്നു. ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ഇന്നലെ ഉച്ചയോടെയാണ് തരൂരിന് നോട്ടീസ് അയച്ചത്. ഡല്‍ഹിയിലില്ലായിരുന്ന അദ്ദേഹം ഡല്‍ഹിയിലെത്തിയ ഉടന്‍ പൊലീസ് മുമ്പാകെ ഹാജരാകുകയായിരുന്നു.
Comments