തലശ്ശേരി-ബാവലി അന്ത:സംസ്ഥാന പാതയില്‍ 27ാം മൈലിനു സമീപം ലോറി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായഅപകടത്തില്‍ രണ്ട് പേര് മരിച്ചു.സാരമായി പരുക്കേറ്റ രണ്ടുപേരെ കണ്ണൂരിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ആന്ധ്രപ്രദേശ് സ്വദേശികളായ നൂറു(28),ഗോവിന്ദു(29)എന്നിവരാണ് മരിച്ചത്.നൂറു സംഭവസ്ഥലത്തും ഗോവിന്ദു ആസ്പത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം.മാനന്തവാടി ഭാഗത്തുനിന്നും മാങ്ങയുമായി കണ്ണൂരിലേക്ക് വന്ന ലോറി 27ാം മൈല്‍ സെമിനാരിവില്ലക്ക് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം.ലോറിക്കടിയില്‍പ്പെട്ട് മരിച്ചനൂറുവിന്റെ മൃതദേഹം പുലര്‍ച്ചെ രണ്ടുമണിയോടെ ഖലാസിമാരെത്തിയാണ് പുറത്തെടുത്തത്.മൃതദേഹങ്ങള്‍ കൂത്തുപറമ്പ് മോര്‍ച്ചറിയിലേക്ക് മാറ്റി. ആന്ധ്ര പ്രദേശില്‍ നിന്നും വന്ന എ.പി.03/ടി.എ.5110 എന്ന നമ്പറിലുള്ള ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
Comments