തിരുവനന്തപുരം: ബ്ളാക്ക്മെയിലിങ് പെണ്‍വാണിഭ കേസിലെ പ്രതി ബിന്ധ്യാസ് തോമസ് ബാര്‍ കോഴ ആരോപണം ഉന്നയിച്ച ബിജു രമേശിന്‍െറ വീട്ടിലെത്തി. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ബിന്ധ്യാസ് ബിജുവിന്‍െറ വീട്ടിലെത്തിയത്. സന്ദര്‍ശനോദ്ദേശ്യം ബിജു രമേശ് വെളിപ്പെടുത്തുമെന്ന് വീട്ടിന് പുറത്ത് മാധ്യമങ്ങളെ കണ്ട ബിന്ധ്യാസ് പറഞ്ഞു.
അതേസമയം വിവാദ കേസിലെ പ്രതിയാണെന്ന് തിരിച്ചറിഞ്ഞതിനാല്‍ ബിന്ധ്യാസിനോട് സംസാരിച്ചില്ളെന്ന് ബിജു രമേശ് വ്യക്തമാക്കി. മാണിക്കെതിരെ കൂടുതല്‍ തെളിവുകള്‍ കൈയ്യിലുണ്ടെന്നും അത്യാവശ്യമായി കാണണമെന്നും ആവശ്യപ്പെട്ട് തനിക്ക് എസ്.എം.എസ് ലഭിച്ചിരുന്നു. വിവാദ കേസിലെ പ്രതിയാണെന്ന് മനസിലാക്കിയതിനാല്‍ അവരെ പറഞ്ഞു വിടുകയായിരുന്നെന്നും ബിജു രമേശ് മാധ്യമങ്ങളോട് പറഞ്ഞു. തന്നെ കെണിയില്‍ പെടുത്താനുള്ള ശ്രമമാണെന്നും ചീഫ് വിപ്പ് പി.സി ജോര്‍ജാണ് ബിന്ധ്യാസിനെ അയച്ചതെന്നും ബിജു രമേശ് ആരോപിച്ചു.
Comments