മണിപ്പുരിലെ പ്രത്യേക സായുധ നിയമം പിന്‍വലിക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ 15 വര്‍ഷമായി നിരാഹാര സമരം നടത്തി വരുന്ന ഇറോം ശര്‍മിളയെ വിട്ടയയ്ക്കാന് കോടതി ഉത്തരവ്. ഇംഫാല്‍ ജില്ലാ കോടതിയാണു ശര്‍മിളയെ വിട്ടയയ്ക്കാന് ഉത്തരവിട്ടത്.ആത്മഹത്യശ്രമം തടയാനുള്ള നിയമം പിന്‍വലിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലിരിക്കെ ശര്‍മിളയ്ക്കെതിരേ വീണ്ടും ആത്മഹത്യശ്രമമെന്ന കുറ്റം ചുമത്തിയ പോലീസ് നടപടി നിയമപരമായി നിലനില്‍ക്കില്ലെന്നു കോടതി നിരീക്ഷിച്ചു.
2000 നവംബര്‍ മുതലാണു ഇറോം ശര്‍മിള നിരാഹാര സമരം തുടങ്ങിയത്. സമരം പിന്‍വലിക്കാന്‍ തയാറാകാതിരുന്നതോടെ ശര്‍മിളയ്ക്കെതിരേ ആത്മഹത്യശ്രമം എന്ന കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.
Comments