നടന് സുരേഷ് ഗോപിയെ മൂന്നു മാസങ്ങള്‍ക്കു മുമ്പ് പാര്‍ട്ടിയിലേക്കു സ്വാഗതം ചെയ്തിരുന്നതായി ബിജെപി പ്രസിഡന്റ്റ് വി മുരളീധരന്. സുരേഷ് ഗോപിയുമായി താനും പാര്‍ട്ടിയിലെ ഒരു ഉന്നത ദേശീയ നേതാവും ഇക്കാര്യം നേരിട്ടു സംസാരിച്ചിരുന്നുവെന്നും മുരളീധരന് പറഞ്ഞു. ഇനി തീരുമാനമെടുക്കേണ്ടതു സുരേഷ് ഗോപിയാണ്. ശരിയായ സമയത്ത് തീരുമാനമറിയിക്കാമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. സുരേഷ് ഗോപിയെ ബിജെപി സ്ഥാനാര്‍ഥിയാക്കുന്ന കാര്യം ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
Comments