തനിക്ക് പൊലീസ് സംരക്ഷണം വേണമെന്ന് ബിജു രമേശ്
Text Size
Story Dated: Thursday, January 22, 2015 04:08 hrs UTC
തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ ധനമന്ത്രി കെ.എം മാണിക്കെതിരായ തെളിവുകള്‍ വിജിലന്‍സിന് കൈമാറിയ സാഹചര്യത്തില്‍ തനിക്ക് പൊലീസ് സംരക്ഷണം വേണമെന്ന് ബിജു രമേശ്. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഇന്നു തന്നെ കത്തു നല്‍കും. ബാര്‍ കോഴയില്‍ സത്യം പുറത്തുവരുന്നവതുവരെ മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ തെളിവുകള്‍ ഹാജരാക്കിയാല്‍ തന്റെ ജീവനു തന്നെ ഭീഷണിയുണ്ടാകുമെന്ന് അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു. 22 മിനിറ്റ് നീളുന്ന ശബ്ദരേഖയുടെ സിഡിയാണ് ബിജു രമേശ് വിജിലന്‍സിന് കൈമാറിയിരുന്നത്.
Comments