കോട്ടയം :മുന്നോക്ക കോര്പ്പറേഷന് ചെയര്മാന് എന്ന നിലയില്‍ ലഭിച്ച ഇന്നോവാ ആര്. ബാലകൃഷ്ണപിള്ള വിട്ടുകൊടുക്കും, പക്ഷേ, മരുമക്കള്‍ക്ക് . ഘടക കക്ഷി എന്ന നിലയില്‍ ലഭിച്ച പദവികള്‍ വിട്ടു നല്‍കില്ല .കേരള കോണ്‍ഗ്രസ്-ബി ക്ക് പ്രധാനപ്പെട്ട ആറു കോര്പ്പറേഷന്-ബോര്‍ഡ് സ്ഥാനങ്ങളാണ് ലഭിച്ചത്.കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്പ്പറേഷന് ലിമിറ്റഡ് ചെയര്മാന് സ്ഥാനത്ത് മൂത്ത മരുമകനായ കെ. മോഹന്‍ദാസാണ്.ബാലകൃഷ്ണപിള്ളയുടെ മകള്‍ ബിന്ദു ബാലകൃഷ്ണന് സെന്‍സര്‍ ബോര്‍ഡ് അംഗമാണ്.രണ്ടാമത്തെ മരുമകനായ ടി. ബാലകൃഷ്ണന് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കേരള ലിമിറ്റഡ്(ഇന്‍കല്‍)മാനേജിങ് ഡയറക്ടറാണ്.
Comments