മന്ത്രി കെ.എം. മാണിയെ വ്യക്തിഹത്യ ചെയ്യാനും അപകീര്‍ത്തിപ്പെടുത്താനുമുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് പാലാ നിയോജകമണ്ഡലത്തില്‍ യു.ഡി.എഫ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്.
അതേസമയം, മാണിയുടെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ച എല്‍.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഹര്‍ത്താലില്‍ പാലാ നിയോജകമണ്ഡലത്തിന് പുറമേ സമീപ പഞ്ചായത്തുകളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറുവരെയാണിത്.
Comments