നാദാപുരത്തിനടുത്ത് തൂണേരിയില്‍ വ്യാഴാഴ്ച രാത്രിയുണ്ടായ സംഘട്ടനത്തില്‍ സി.പി.എം പ്രവര്ത്തകന് വെട്ടേറ്റ് മരിച്ചു. തൂണേരി കോടഞ്ചേരി ചെട്ടിത്താനംകുഴിയില് ഷിബിനാണ് (19)മരിച്ചത്. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുസ്ലിംലീഗ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു.
വ്യാഴാഴ്ച രാത്രിയാണ് സംഘര്‍ഷമുണ്ടായത്. ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഏറ്റുമുട്ടലുണ്ടാവുകയുമായിരുന്നു. ഇതിനിടെയാണ് കൊല നടന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എം വെള്ളിയാഴ്ച വടകര താലൂക്കില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു
Comments