ബജറ്റ് ചര്‍ച്ചക്കെ ത്തിയ ധനമന്ത്രി കെ.എം മാണിക്കു നേരെ ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം. ദര്‍ബാര്‍ ഹാളി െലത്തിയ മാണിക്കു നേരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. സ്ഥലത്തുണ്ടായിരുന്ന പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി.ബാര്‍ കോഴക്കേസില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമായിരിക്കെ ബജറ്റിന് മുന്നോടിയായി ധനമന്ത്രി നടത്തുന്ന ചര്‍ച്ചയുടെ വേദി മാറ്റാന്‍ ധനവകുപ്പ് വ്യാഴാഴ്ച തീരുമാനിച്ചിരുന്നു. ഇതുപ്രകാരമാണ് പി.ഡബ്ള്യു.ഡി റസ്റ്റ് ഹൗസില്‍ ഇന്ന് നടത്താനിരുന്ന ചര്‍ച്ച സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളിലേക്കാണ് മാറ്റിയത്. പൊതുജനങ്ങളും സംഘടനാ പ്രതിനിധികളുമായി രാവിലെ 10 മുതലാണ് ധനമന്ത്രി ചര്‍ച്ച നടത്തുക.
Comments