തളിപ്പറമ്പ് തൂണേരിയില്‍ വ്യാഴാഴ്ച രാത്രി സി.പി.എം പ്രവര്ത്തകന് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുന്നതിനിടെ പൊലിസിനു നേരെ ആക്രമണം. തളിപ്പറമ്പ് പട്ടുവം അരിയില്‍ വെച്ചാണ് പൊലിസിനു നേരെ ആക്രമണമുണ്ടായത്. തളിപ്പറമ്പ് എസ്.ഐ കെ.ജെ വിനോയ് ഉള്‍പെടെ പത്തോളം പൊലീസുകാര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. ഇവരെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം നാദാപുരത്ത് സി.പി.എം പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തില്‍ മുസ് ലിം ലീഗിന് ഒരു ബന്ധവുമില്ലന്നെ് ലീഗ് ജില്ലാ പ്രസിഡന്റ് വ്യക്തമാക്കി. പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments