ദേശീയ അത്ലറ്റിക് മീറ്റില്‍ കിരീടം ഉറപ്പിച്ച് കേരളം മുന്നേറുന്നു. വെള്ളിയാഴ്ച കേരളത്തിന് നാല് സ്വര്‍ണം കൂടി ലഭിച്ചു. സീനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ മുഹമ്മദ് അഫ്സല്, പെണ്‍കുട്ടികളുടെ ക്രോസ്കണ്ട്രിയില് എം.വി വര്‍ഷ, സീനിയര്‍ ആണ്‍കുട്ടികളുടെ 5 കീ.മി നടത്തത്തില്‍ സുജിത് കെ.ആര്, സീനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ തെരേസ ജോസഫ് എന്നിവരാണ് സ്വര്‍ണം നേടിയത്. ക്രോസ്കണ്ട്രിയില് അലീനക്ക് വെള്ളിയും ലഭിച്ചു. മുഹമ്മദ് അഫ്സല്, എം.വി വര്‍ഷ എന്നിവരുടെ മീറ്റിലെ രണ്ടാം സ്വര്‍ണമാണ് ഇന്ന് ലഭിച്ചത്.
26 സ്വര്‍ണവും 19 വെളളിയും 16 വെങ്കലവുമായി കേരളം ബഹുദൂരം മുന്നിലാണുള്ളത്. 4 സ്വര്‍ണവും 13 വെളളിയും 6 വെങ്കലവും നേടി തമിഴ്നാട് രണ്ടാം സ്ഥാനത്തും 8 സ്വര്‍ണവും 5 വെളളിയും 6 വെങ്കലവും നേടി മഹാരാഷ്ര്ട മൂന്നാം സ്ഥാനത്തുമാണ്. മീറ്റ് ഇന്ന് സമാപിക്കും.
Comments