തിരുവനന്തപുരം: പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ബാറുടമ ബിജു രമേശിന്‍െറ കത്തുകിട്ടിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കത്തുകിട്ടിയാല്‍ ബിജുവിന് ആവശ്യമായ സംരക്ഷണം നല്‍കുന്നത് സംബന്ധിച്ച് പരിശോധിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തനിക്കും കുടുംബത്തിനും ജീവനു ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം ആവശ്യപ്പെടുമെന്നും കഴിഞ്ഞ ദിവസം ബാറുടമ ബിജു രമേശ് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കും കത്തു നല്‍കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Comments