ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തക നളിനി സിങ്ങിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ഐ.പി.എല്‍ ഇടപാടുമായി ബന്ധപ്പെട്ട് സുനന്ദ പറഞ്ഞ കാര്യങ്ങളെ കുറിച്ച് ഒന്നര മണിക്കൂര്‍ നേരമാണ് നളിനി സിങ്ങിനെ പൊലീസ് ചോദ്യം ചെയ്തത്. കഴിഞ്ഞദിവസം മാധ്യമ പ്രവര്ത്തകന് രാഹുല്‍ കന്വാലിനെയും ചോദ്യം ചെയ്തിരുന്നു. കേസില്‍ ബര്കാദത്തിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.
ഇതിനിടെ സുനന്ദ മരിക്കുന്നതിന്റെ തലേ ദിവസം സോണിയാഗാന്ധിയെ കണ്ട് ചില രഹസ്യങ്ങള്‍ പറയാന്‍ ആഗ്രഹിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമി രംഗത്തത്തെി. മരിക്കുന്നതിന്റെ തലേ ദിവസം സുനന്ദ സോണിയാഗാന്ധിയെ കാണാന്‍ അഹമ്മദ്പട്ടേലിനെ ടെലിഫോണില്‍ വിളിച്ച് സമയം ചോദിച്ചിരുന്നതായും സുബ്രഹ്മണ്യന് സ്വാമി ട്വിറ്ററില്‍ രേഖപ്പെടുത്തി. എന്നാല്‍ സുനന്ദ തന്നെ വിളിച്ചിട്ടില്ലെന്ന് അഹമ്മദ്പട്ടേല്‍ പ്രതികരിച്ചു. ജയ്പൂരിലുള്ള ശശി തരൂര്‍ ഞായറാഴ്ച ഡല്‍ഹിയില്‍ തിരിച്ചത്തെും.
Comments