ബാര്‍ കോഴ കേസില്‍ ആരോപണവിധേനായ ധനമന്ത്രി കെ.എം. മാണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പാലാ നിയോജക മണ്ഡലത്തില്‍ എല്‍.ഡി.എഫ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്. എല്‍.ഡി.എഫ് പ്രാദേശിക നേതൃത്വമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. അതേസമയം, മന്ത്രി മാണിയെ വ്യക്തിഹത്യ ചെയ്യാനും അപകീര്‍ത്തിപ്പെടുത്താനുമുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് നിയോജകമണ്ഡലത്തില്‍ വെള്ളിയാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍ നടത്തിയിരുന്നു.
Comments