മൂന്നു ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനായി ഡല്‍ഹിയിലെ ത്തുന്ന അമേരിക്കന്‍ പ്രിസഡന്്റ് ബറാക് ഒബാമ ആഗ്രാ സന്ദര്‍ശനം ഒഴിവാക്കുമെന്ന് സൂചന. റിപ്പബ്ളിക് ദിനാഘോഷത്തില്‍ മുഖ്യതിഥിയായി എത്തുന്ന ഒബാമയും പ്രഥമ വനിത മിഷേലും ജനുവരി 27ന് ആഗ്രയിലെ താജ്മഹല്‍ സന്ദര്‍ശിക്കുമെന്ന് അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് ആഗ്രയിലും താജ് മഹല്‍ പരിസരത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. എന്നാല്‍ ഒബാമ ആഗ്രാ സന്ദര്‍ശനം ഒഴിവാക്കിയതായി റിപ്പോര്‍ട്ട് ലഭിച്ചെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. താജ്മഹല്‍ സന്ദര്‍ശനം ഒഴിവാക്കിയതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.
27ന് ഡല്‍ഹിയിലെ സിരി ഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ രാവിലെ നടത്തുന്ന പ്രസംഗത്തിനു ശേഷം ഒബാമ യു.എസിലേക്ക് മടങ്ങുമെന്നാണ് സൂചന.
Comments