കൈക്കൂലി വാങ്ങുന്നതിനിടയില്‍ വാട്ടര്‍ അതോറിറ്റി ഓവര്‍സീയര്‍ പിടിയില്‍. മുണ്ടക്കയം സെക്ഷന്‍ ഓഫീസിലെ ഓവര്‍സീയര്‍ കാഞ്ഞിരപ്പള്ളി കപ്പാട് തൈപറമ്പില്‍ മാനുവല്‍ (52) ആണു വിജിലന്‍സിന്‍െറ പിടിയിലായത്. കണക്ഷന് ഒഴിവാക്കുന്നതിനായി അപേക്ഷകനില്‍ നിന്നു 1000 രൂപ കൈക്കൂലി മാനുവല്‍ നേരത്തെ വാങ്ങിയിരുന്നു. കൂടാതെ മദ്യസത്കാരവും നടത്തിച്ചു.
വീണ്ടും 1000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്നു വിവരം വിജിലന്‍സിനെ അറിയിക്കുകയായിരുന്നു. ഓഫീസിന്‍െറ മുറ്റത്തുവെച്ചു വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കൈമാറിയ രൂപ അപേക്ഷകനില്‍ നിന്നു വാങ്ങുന്നതിനിടെയാണ് മാനുവല്‍ പിടിയിലായത്. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി വിജിലന്‍സ് അറിയിച്ചു.
Comments