മന്ത്രി മാണി രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ചിനു നേരെ പോലീസ് ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു. പോലീസ് ജലപീരങ്കി ഉപയോഗിച്ചതിനേത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ കല്ലുകളും വടികളും എറിഞ്ഞു. ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചതോടെയാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചത്. പ്രവര്‍ത്തകരെ പോലീസ് തല്ലിയോടിച്ചെങ്കിലും കൂടുതല്‍ പേര് സെക്രട്ടേറിയറ്റിനു മുന്നിലെത്തിയതോടെ സംഘര്‍ഷം രൂക്ഷമാകുകയായിരുന്നു.
Comments