വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ഇന്ത്യയിലേക്ക് പുറപ്പെട്ടു. അമേരിക്കയിലെ ആന്‍ഡ്രൂസ് എയര്‍ഫോഴ്സ് ബേസില്‍ നിന്ന് എയര്‍ ഫോഴ്സ് വണ്‍ വിമാനത്തിലാണ് ഒബാമയും പത്നി മിഷേല്‍ ഒബായും മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ത്യയിലേക്ക് തിരിച്ചത്. ഞായറാഴ്ച രാവിലെ 10 മണിക്ക് ഡല്‍ഹിയിലെ പാലം എയര്‍ ഫോഴ്സ് സ്റ്റേഷനിലാണ് അദ്ദേഹം എത്തുന്നത്.താജ്മഹല്‍ സന്ദര്‍ശനം റദ്ദാക്കിയതില്‍ ഖേദിക്കുന്നതായി അദ്ദേഹം പുറപ്പെടുന്നതിന് തൊട്ട് മുന്‍പ് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കി. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് രാഷ്ട്രപതി ഭവനില്‍ ഒബായ്ക്ക് ഔദ്യോഗിക സ്വീകരണം നല്‍കും.
Comments