കെ.എം മാണി രാജി വെച്ച് പി.ജെ ജോസ്ഫിനെ ധനമന്ത്രിയാക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി കേരള കോണ്‍ ഗ്രസ്സുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.ജലസേചനവും നിയമ വകുപ്പും നല്കി സി.എഫ് തോമസിനെ മന്ത്രിസഭയിലേക്ക് കൊണ്ട് വരുകയും ചെയ്ത് പ്രവര് ത്തകരുടെ ആത്മവിശ്വാസം വീണ്ടെടുക്കുക എന്നതാണ് ഇപ്പോള്‍ ചിന്തിക്കുന്നത്.6 മാസത്തിന് ശേഷം മാണിക്ക് തിരിച്ച് മന്ത്രിസഭയിലേക്ക് വരുവാന്‍ സാധിക്കുമെന്ന് കരുതുന്നു.ജോസ്.കെ മാണിയെ കൊണ്ട് വരുന്നതിനെ പി.സി ജോര് ജ്ജ് പരസ്യമായി എതിര് ത്തിരുന്നു.പാര് ട്ടിയെ ഇപ്പോള്‍ ഒരു പിളര് പ്പിലേക്ക് എത്തിക്കുവാന്‍ കെ.എം മാണി ആഗ്രഹിക്കുന്നില്ല.ഇടതുമുന്നണി സമരം ശക്തമാക്കിയ സ്ഥിതിക്ക് ഇനി നിലനില്പാണ് പ്രശ്നം
Comments