വടകര: തൂണേരിയില്‍ വെട്ടേറ്റുമരിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍െറ വീട് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് സന്ദര്‍ശിച്ചു. നാദാപുരത്തിനടുത്ത് തൂണേരിയില്‍ ചടയന്കണ്ടിയില് താഴെകുനിയില്‍ ഷിബിനാണ് (19) വ്യാഴാഴ്ച രാത്രി 10.45 ഓടെ വെട്ടേറ്റുമരിച്ചത്. അധികാരം ഉപയോഗിച്ച് പ്രതികളെ സംരക്ഷിക്കാനാണ് മുസ്ളീംലീഗ് ശ്രമിക്കുന്നതെന്ന് പിണറായി ആരോപിച്ചു. മരിച്ച ഷിബിന്‍െറ സംസ്കാര ചടങ്ങുകള്‍ക്ക് പോകുകയായിരുന്ന രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെള്ളിയാഴ്ച വെട്ടേറ്റിരുന്നു. സംഭവത്തെ തുടര്‍ന്ന് നാദാപുരം മേഖലയില്‍ വന്‍തോതില്‍ അക്രമവും തീവെപ്പുമുണ്ടായി.
Comments