പത്മ പുരസ്കാരം വേണ്ടെന്ന് ബാബ രാംദേവ്
Text Size
Story Dated: Saturday, January 24, 2015 06:44 hrs UTC
ന്യൂഡല്‍ഹി: തനിക്ക് പത്മ പുരസ്കാരം വേണ്ടെന്ന് ബാബ രാംദേവ്. ആഭ്യന്തര മന്ത്രിക്ക് അയച്ച കത്തിലാണ് രാംദേവ് ഇക്കാര്യം വ്യക്തമാക്കിയത്. പകരം മറ്റൊരാളെ പുരസ്കാരത്തിന് പരിഗണിക്കണമെന്നും രാംദേവ് കത്തില്‍ ആവശ്യപ്പെട്ടു.
മാധ്യമങ്ങളിലൂടെയാണ് തന്നെ പത്മവിഭൂഷണ്‍ പുരസ്കാരത്തിന് പരിഗണിക്കുന്നു എന്നറിഞ്ഞത്. ഇതിന് സര്‍ക്കാറിനോട് ഏറെ നന്ദിയുണ്ട്. താനൊരു സന്യാസിയാണ്. എന്തെങ്കിലും പ്രതിഫലം പ്രതീക്ഷിച്ചല്ല സേവനങ്ങള്‍ ചെയ്യുന്നതെന്നും രാംദേവ് വ്യക്തമാക്കി.
Comments