വയനാട്ടിലെ തിരുനെല്ലിയില്‍ വീണ്ടും മാവോവാദികളുടെ ആക്രമണം. കേരള ടൂറിസം ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ ടാമിറിന്റ് റസ്റ്റോറന്റിലാണ് ആക്രമണമുണ്ടായത്.റിസ്പഷന് കൗണ്ടറും കമ്പ്യൂട്ടറും അടിച്ചു തകര്‍ത്തു. യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ ഇന്ത്യ സന്ദര്‍ശനത്തിനെതിരെയുള്ള പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.
ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സായുധരായ ആറുപേര്‍ ഹോട്ടലിലെത്തിയത്. വന്‍ ശബ്ദമുണ്ടാക്കി അക്രമം അഴിച്ചുവിടുകയായിരുന്നു. ഇതേ സമയം റിസോര്‍ട്ടിലുണ്ടായിരുന്ന താമസക്കാരെ ആരെയും ഉപദ്രവിച്ചിട്ടില്ല. അക്രമി സംഘം മുഖം മൂടി ധരിച്ചിരുന്നതായി സെക്യൂരിറ്റി ജീവനക്കാരന് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.കനത്ത തണുപ്പും മഞ്ഞുമായതിനാല്‍ വനാന്തര്‍ഭഗത്തുള്ള തിരുനെല്ലി ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. ഈ സമയം നോക്കിയാണ് മാവോവാദികള്‍ ഇവിടെ വീണ്ടും എത്തിയത്.
Comments