തിരുവനന്തപുരം :മുന്നോക്ക സമുദായ കോര്പറേഷന് ചെയര്‍മാന്റെ ഔദ്യോഗിക വാഹനം ആര് ബാലകൃഷ്ണ പിള്ള സര്‍ക്കാരിന് തിരിച്ചേല്‍പ്പിച്ചു. രാജിക്കത്ത് തയ്യാറായി കഴിഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എത്തിയാല്‍ ഉടന്‍ താന്‍ രാജിക്കത്ത് നല്‍കുമെന്ന് കേരളാ കോണ്‍ഗ്രസ് (ബി) ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള. മുന്‍പും പലപ്രശ്നങ്ങളിലും മന്ത്രിമാര്‍ ധാര്‍മ്മികതയുടെ പേരില്‍ രാജിവെച്ചിട്ടുണ്ട്. യു.ഡി.എഫ് സ്വീകരിക്കുന്ന നടപടികളില്‍ താന്‍ വ്രണിത ഹൃദയനാണ്. കേരളാ കോണ്‍ഗ്രസ് (ബി) മുന്നണി വിട്ടാല്‍ യു.ഡി.എഫിന്റെ മുഖം വികൃതമാകുമെന്നും പിള്ള കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി തലസ്ഥാനത്ത് എത്തിയാലുടന്‍ ദൂതന് മുഖേനെ രാജിക്കത്ത് കൈമാറും. രാത്രി വൈകിയേ മുഖ്യമന്ത്രി എത്തൂവെന്നാണ് വിവരം. രാജിക്കുള്ള കാരണം കത്തില്‍ പറയുന്നില്ല. അടുത്ത തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് കുറഞ്ഞത് 120 സീറ്റു കിട്ടുമെന്നും പിള്ള പരിഹസിച്ചു.
Comments