ശ്രീനഗര്‍: ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ ബി.എസ്.എഫ് പോസ്റ്റുകള്‍ക്കു നേരെവീണ്ടും പാക് വെടിവെപ്പ്. ഞായറാഴ്ച പുലര്‍ച്ചെ ആര്.എസ് പുരയിലെ ബി.എസ്.എഫ് പോസ്റ്റുകള്‍ക്കുനേരെ പാകിസ്താന് റേഞ്ചഴേ്സ് വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പ് പുലര്‍ച്ചെ ഒരു മണിമുതല്‍ കാല്‍മണിക്കൂറോളം നീണ്ടതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ഇന്ത്യന്‍ സൈനികര്‍ ശക്തമായി പ്രത്യാക്രണം നടത്തി. പ്രത്യാക്രമണത്തെ തുടര്‍ന്ന് വെടിവെപ്പ് നിര്‍ത്തുകയായിരുന്നു.
അമേരിക്കന്‍ പ്രസിഡന്‍്റ് ബറാക് ഒബാമ ഇന്ത്യാ സന്ദര്‍ശന വേളയില്‍ അതിര്‍ത്തിയിലുണ്ടായ വെടിവെപ്പ് അതീവ ഗൗരവത്തോടെയാണ് ഇന്ത്യ കാണുന്നത്.
Comments