പുതിയ മെഡിക്കല്‍ കോളേജുകളില്‍ അധ്യാപക തസ്തിക സൃഷ്ടിക്കാത്തതിലും ഡോക്ടര്‍മാരുടെ അന്യായമായ സ്ഥലംമാറ്റത്തിലും പ്രതിഷേധിച്ച് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ നിസ്സഹകരണ സമരത്തില്‍.പേവാര്‍ഡ് ഡ്യൂട്ടികളില്‍നിന്നും സ്പെഷല്‍ ഡ്യൂട്ടികളില്‍നിന്നും ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കുന്നു. പാരാമെഡിക്കല്‍ വിദ്യാര്‍ഥികളുടെ അധ്യാപനം നിര്‍ത്തുമെന്നും ഒ.പി, അത്യാഹിതവിഭാഗങ്ങള്‍, ശസ്ത്രക്രിയകള്‍ എന്നിവ തടസ്സംകൂടാതെ നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.കഴിഞ്ഞദിവസം ഇവര്‍ സൂചനാസമരം നടത്തിയിരുന്നു.
Comments