വിഖ്യാത കാര്‍ട്ടൂണിസ്റ്റ് ആര്.കെ ലക്ഷ്മണ്(94) അന്തരിച്ചു. പുണെയിലെ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു അന്ത്യം. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് പുണെയില്‍ നടക്കും. പോക്കറ്റ് കാര്‍ട്ടൂണിലെ 'ദി കോമണ്മാന് 'എന്ന കഥാപാത്രത്തിലൂടെ ഇന്ത്യ മുഴുവന്‍ ശ്രദ്ധിച്ച കാര്‍ട്ടൂണിസ്റ്റായിരുന്നു ആര്.കെ ലക്ഷ്മണ്. പ്രശസ്ത നോവലിസറ്റ് ആര്.കെ നാരായണന് സഹോദരനാണ്. ഏഷ്യന്‍ പെയിന്റ്സിന്റെ ചിഹ്നമായ ഗാട്ടു ലക്ഷ്മണിന്റെ സൃഷ്ടിയാണ്.
Comments